Entertainment

മഹാഭാരതവുമായി ആമിർ ഖാൻ !

മഹാഭാരതത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലേക്കാണ് ഇന്ത്യൻ സിനിമാ ലോകത്തെ പ്രബലരുടെ കണ്ണ്. മഹാഭാരതത്തെ ആസ്പദമാക്കി എം.ടി രചിച്ച ‘രണ്ടാമൂഴം’, മോഹൻലാലിനെ നായകനാക്കി സിനിമയാക്കുവാനൊരുങ്ങുകയാണ് മലയാളസിനിമാലോകം. തെലുഗു സൂപ്പർ സംവിധായകൻ എസ്.എസ് രാജമൗലിയും തന്റെ മഹാഭാരതമെന്നാ സ്വപ്നസിനിമാ സംരംഭത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഏറ്റവും പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്, ബോളിവുഡ് മെഗാസ്റ്റാർ ആമീർ ഖാന്റെ നേതൃത്വത്തിൽ മഹാഭാരതം ഒരുങ്ങുന്നുവെന്നാണ്. എന്നാൽ, ആമീർ ഖാന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഈ ചലച്ചിത്രത്തിന്റെ വമ്പൻ കൂടി ഉണ്ടെന്നാണ് ലഭ്യമായ അറിവുകൾ സൂചിപ്പിക്കുന്നത്. മുകേഷ് അംബാനിയാണ് ചിത്രത്തിൽ മുതൽ മുടക്കുക എന്നാണ് ഇപ്പോൾ കേൾക്കുന്നത്. അങ്ങിനെയാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ, മുതൽമുടക്കിനെക്കുറിച്ച് ചിന്തിച്ച്‌ സിനിമയുടെ അണിയറപ്രവർത്തകർക്ക് തീരെ തല പുകയ്ക്കേണ്ടി വരില്ലെന്ന് ചുരുക്കും.

അണിയറയിൽ ഒരുങ്ങുന്ന ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ എന്ന ചിത്രത്തിന് ശേഷം ആമീർ, ‘മഹാഭാരതം’ പ്രഖ്യാപിക്കുമെന്നാണ് അറിവാകുന്നത്.

 

 

You are reading: Aamir Khan and Anil Ambani to team up for ‘Mahabharata’..?

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

All Information about Kerala news, politics, kerala psc jobs, kerala fashion, kerala travel, tourism, hotels, kerala education, results, price in kerala

Get Updates In Your Mail

Enter your email address:

© 2018 Kerala365. Designed & Maintained by Rainoh Entertainments.

To Top