Entertainment

അഷ്റഫ് താമരശ്ശേരിയായി മെഗാസ്റ്റാർ എത്തുന്നു !!

അഷ്റഫ് താമരശ്ശേരിയായി മെഗാസ്റ്റാർ എത്തുന്നുവെന്ന വാർത്തയറിയിച്ചുകൊണ്ട്, ടിനി ടോം മലയാളസിനിമാ ആരാധകരെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ, ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ടിനി ടോം തന്നെയായിരിക്കും എന്നാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം പ്രസ്തുത സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രവാസ ലോകത്തിൽ വളരെയധികം ജനപ്രിയനായ അഷ്റഫ് താമരക്കുളം, അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. പ്രവാസജീവിതത്തിനിടെ മരണപ്പെട്ടുപോകുന്ന വ്യക്തികളുടെ മൃതശരീരങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേയ്ക്ക് കയറ്റി അയക്കുന്നതിനും മറ്റും മുന്നിട്ടുനിൽക്കുന്നതിലൂടെ പ്രസിദ്ധിയാർജ്ജിച്ച അദ്ദേഹം, 12 വർഷം കൊണ്ട് ഏകദേശം അയ്യായിരത്തോളം മൃതദേഹങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റിഅയച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ബോളിവുഡ് താരം ശ്രീദേവി ദുബായിൽ വച്ച് അന്തരിച്ചപ്പോളും അദ്ദേഹം തന്നെയാണ് തുടർനടപടികൾ എല്ലാം ചെയ്ത് താരത്തിന്റെ ഭൗതികശരീരം ഇന്ത്യയിലേക്കെത്തിക്കാൻ മുൻകൈയെടുത്തത്.

കഥയുടെ ആശയം കേട്ട ഉടനെ തന്നെ മെഗാസ്റ്റാർ മമ്മൂട്ടി സമ്മതിച്ചു എന്നാണ് ടിനി ടോം പറഞ്ഞത്. ഏപ്രിൽ മാസത്തോടു കൂടി ചിത്രത്തിൻറെ തിരക്കഥ പൂർത്തിയാക്കുമെന്നും, ഒരു പ്രമുഖ സംവിധായകൻ തന്നെ അമരത്തെത്തുമെന്നും ടിനി ടോം സൂചിപ്പിച്ചു.

 

 

You are reading: ‘Mammootty to essay onscreen role of Ashraf Thamarasseri’, Tini Tom

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

All Information about Kerala news, politics, kerala psc jobs, kerala fashion, kerala travel, tourism, hotels, kerala education, results, price in kerala

Get Updates In Your Mail

Enter your email address:

© 2018 Kerala365. Designed & Maintained by Rainoh Entertainments.

To Top