ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി കേരളം സർക്കാർ പ്രഖ്യാപിച്ചു. കാർഷിക വകുപ്പ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത് വിശദമായി പഠിച്ച ശേഷമാണ്, മന്ത്രിസഭ പ്രസ്തുത തീരുമാനത്തിലെത്തിയത്. ഇത്തരമൊരു ഔദ്യോഗിക പ്രഖ്യാപനം, ചക്കയുടെ ലോകവിപണിസാധ്യതകൾ ഉയർത്തും. സർക്കാരിനെ സംബന്ധിച്ച, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലൂടെ, ഏകദേശം 1,500 കോടി രൂപയാണ് ചക്കയിൽ നിന്നും പ്രതീക്ഷിക്കാവുന്നത്. പ്രത്യേകിച്ചും ചക്ക-അനുബന്ധ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക – ഗൾഫ് നാടുകളിൽ പ്രിയമേറിവരുന്ന ഈ സാഹചര്യത്തിൽ, പ്ലാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ സർക്കാർ തലത്തിൽ നിന്നു തന്നെ ഉണ്ടാവുന്നത്, ചക്ക കർഷകരെ സംബന്ധിച്ച് ഏറെ ആശാവഹമായ ഒരു നടപടിയാണ്.
ചക്ക ഗവേഷണത്തിനായി അമ്പലവയലിൽ കൃഷിവകുപ്പ് ഒരു റിസർച്ച് സെന്റർ ആരംഭിച്ചുകഴിഞ്ഞു. ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്, പ്രതിവർഷം ഏകദേശം 32 കോടി ചക്ക കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ്.
You are reading: Jack fruit turns the official fruit of Kerala
