വേലൈക്കാരൻ; ഫഹദോ ശിവകാർത്തികേയനോ നായകൻ…?

ഫഹദ് ഫാസിൽ ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ എന്ന നിലയിൽ ‘വേലൈക്കാരൻ’ ഇതിനോടകം തന്നെ കേരളത്തിൽ ചർച്ച ആയിട്ടുണ്ട്. ആദ്യം മുതൽ തന്നെ ഉയർന്നു കേൾക്കുന്ന ഒന്നാണ് ശിവകാർത്തികേയൻ – ഫഹദ് താരജോടികളിൽ കേന്ദ്രീകൃതമായ ഒരു സിനിമാ സംരംഭം ആയിരിക്കും ‘വേലൈക്കാരൻ’ എന്ന്. നായകൻ – പ്രതിനായകൻ എന്നതിലുപരി ഇരുതാരങ്ങളുടെയും അഭിനയമികവിനെ പരമാവധി ചൂഷണം ചെയ്യുകയാണ് ലക്‌ഷ്യം എന്ന് സംവിധായകൻ മോഹൻ രാജ വ്യക്തമാക്കുകയും ചെയ്തു.

ഫഹദിനു പിറന്നാൾ ആശംസിച്ചു കൊണ്ട് ‘വേലൈക്കാരൻ’ അണിയറപ്രവർത്തകർ പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ വരവേൽപ്പാണ് ഇരുതാരങ്ങളുടെയും ആരാധകർ നൽകിയത്. തനി ഒരുവൻ എന്ന സിനിമ പോലെ തന്നെ, നായകനൊപ്പം പ്രാധാന്യം ലഭിക്കുന്ന പ്രതിനായക കഥാപാത്രം സ്വീകരിക്കാൻ ഫഹദിലെ നടൻ ഒട്ടും തന്നെ വ്യാമുഖ്യം കാണിച്ചില്ലെന്നും മോഹൻ രാജ വ്യക്തമാക്കി. ഇതിനിടയിലാണ് സഹതാരവും സിനിമയിലെ നായകനും ആയ ശിവകാർത്തികേയൻ ഫഹദിനെ പ്രകീർത്തിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇതെല്ലാം കാണുമ്പോൾ, സിനിമയിലെ യഥാർഥ ശ്രദ്ധാകേന്ദ്രം ഫഹദ് ആയി മാറുകയാണോ എന്ന് സംശയം തോന്നുന്നുവെങ്കിൽ അതിൽ തീരെ അതിശയോക്തി ഇല്ല എന്നാണ് സിനിമാ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

About admin365 11216 Articles
Prominent blogger and web administrator with over 10 years experience.