16 നു കുപ്പിയിൽ നിന്നും പുറത്തുവരുന്ന ആ ഭൂതം ഏത്?

 നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന പൾസർ സുനി ഞെട്ടിക്കുന്ന വിവരങ്ങളുമായി വീണ്ടും. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി പോലീസ് പുറത്തിറക്കിയപ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോയ കേസ് മറ്റൊരു വഴിത്തിരിവിലേക്കാണെന്ന് സുനി സൂചിപ്പിച്ചത്. ഇതിന്റെ ഭാഗമായി, വരുന്ന 16 ആം തിയതി കേസുമായി ബന്ധപ്പെട്ട ഒരു ഉന്നത വ്യക്തിയുടെ പേര് വെളിപ്പെടുത്തുമെന്ന ഭീഷണിയാണ് സുനി പുറപ്പെടുവിച്ചത്. പൊലിസിനെ ഏറെ കുഴക്കിയ ‘മാഡം’ വെറുമൊരു കെട്ടുകഥയല്ലെന്നും, സിനിമാ രംഗത്തു തന്നെ സജീവമായി ഉള്ള വ്യക്തിയാണെന്നും സുനി സൂചിപ്പിച്ചു.
 
                   മുൻകാലങ്ങളിൽ സൂചിപ്പിച്ചതു പോലെ, ആലുവയിലെ വി ഐ പി പറയട്ടെയെന്നായിരുന്നു  മാധ്യമങ്ങലോട് സുനി ഇത്തവണയും ആവർത്തിച്ചു പറഞ്ഞത്. തുടർന്നായിരുന്നു അതിനാടകീയത കലർത്തിയ 16 ആം തീയതിയിലെ വെളിപ്പെടുത്തൽ പ്രസ്താവന സുനി ഇറക്കിയത്. തുടക്കം മുതൽ പോലീസ് അന്വേഷണ സംഘത്തിന് കീറാമുട്ടിയായിരുന്നു സുനി സൂചിപ്പിച്ചിരുന്ന പ്രസ്തുത ‘മാഡം’. തുടർന്ന്, ഇത് സുനിയുടെ വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും ദിലീപിൽ നിന്നും ശ്രദ്ധ തെറ്റിക്കാൻ വേണ്ടി ഒരുക്കിയ ഒരു കെണിയുമാണ് എന്ന നിഗമനത്തിലെത്തിച്ചേർന്നിരിക്കുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഇതിനിടയിൽ, ദിലീപിന്റെ റിമാന്റ് കാലാവധി ആഗസ്ത് 22 ലേക്ക് മജിസ്‌ട്രേറ്റ് കോടതി നീട്ടി.
About admin365 11216 Articles
Prominent blogger and web administrator with over 10 years experience.