ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പിച്ച ഓഫറുകൾ, പകുതി വിലക്ക് വിൽപന – നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്!

ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പിച്ച ഓഫറുകൾ, പകുതി വിലക്ക് വിൽപന – നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്!

നോട്ട് നിരോധനത്തോടെ മാന്ദ്യത്തിലായ ഓൺലൈൻ വിപണി വീണ്ടും കരുത്താർജ്ജിച്ചു തുടങ്ങി, അതിന്റെ മുന്നോടിയായി വമ്പിച്ച ഓഫറുകളാണ് ഇന്ത്യയിലെ വൻകിട ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോണും ഫ്ലിപ്കാർട്ടും പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 9 മുതൽ 12 വരെയാണ് ആമസോണിൽ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതെ സമയം ഫ്ലിപ്കാർട്ടിന്റെ ദി ബിഗ് ഫ്രീഡം സെയിൽ ആരംഭിക്കുന്നത് ഓഗസ്റ്റ് 9 -നും അവസാനിക്കുന്നത് ഓഗസ്റ്റ് 11 -നും ആണ്.

മൊബൈൽ ഫോണുകൾക്ക് പ്രത്യേക ഓഫറുകളാണ് ഫ്ലിപ്കാർട് അവതരിപ്പിക്കുന്നത്. റെഡ്മി, ഐ ഫോൺ, ഗൂഗിൾ പിക്സൽ തുടങ്ങിയ പ്രീമിയം ഫോണുകൾക്ക് 19000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്, കൂടാതെ എക്സ്ചേഞ്ച് ഓഫർ പ്രകാരം 12000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.

കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തെ അതിജീവിക്കാനായുള്ള ഈ ഓഫർ പെരുമഴയിൽ 9500 കോടി രൂപയുടെ വിൽപ്പനയാണ് ഇരു കമ്പനികളും കൂടി പ്രതീക്ഷിക്കുന്നത്.

About admin365 11216 Articles
Prominent blogger and web administrator with over 10 years experience.